
മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മൊട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടി.എം. ജർസൺ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജുമായ ദിനേശ് എം .പിള്ള ഉദ്ഘാടനം ചെയ്തു . ബാർ അസോസിയേഷൻ പ്രസിഡന്റ് ജോണി മെതിപ്പാറ, കോതമംഗലം ജോയിന്റ് ആർ.ടി.ഒ ഷോയി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. എ.എം.വി.ഐ ഭരത്ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.