
ആലുവ: ആലുവ നഗരസഭ സി.ഡി.എസിന് പിന്നാക്ക വികസന കോർപ്പറേഷൻ നൽകിയ മൂന്ന് കോടി രൂപയുടെ വായ്പ വിതരണം മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ സൈജി ജോളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പുഴിത്തറ ലിസ ജോൺസൺ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, മിനി ബൈജു, കൗൺസിലർമാരായ കെ. ശ്രീകാന്ത്, ഷമ്മി സെബാസ്റ്റ്യൻ, ലീന വർഗ്ഗീസ്, ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, ഡീന ഷിബു, സീനത്ത് മൂസക്കുട്ടി, ഇന്ദിരാ ദേവി, ദിവ്യ സുനിൽകുമാർ, ജെയ്‌സൺ പീറ്റർ, സിഡിഎസ് ചെയർ പേഴ്‌സൺ ലളിത ഗണേശൻ, വൈസ് ചെയർപേഴ്‌സൺ രഞ്ജിനി വേണുഗോപാൽ, സെക്രട്ടറി മുഹമ്മദ് ഷാഫി, അക്കൗണ്ടന്റ് സംഗീത എന്നിവർ സംസാരിച്ചു.