mattupavekrishi
സിവിൽ സ്റ്റേഷൻ മട്ടുപ്പാവിലെ പച്ചക്ക കൃഷി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ നട്ടപച്ചക്കറിത്തൈകൾ വിളവെടുപ്പിന് പാകമായി. തക്കാളിക്ക് പുറമെ, വഴുതനയും പച്ചമുളകും ചീരയും പയറും ക്യാപ്സിക്കവും അടക്കമുള്ളവയാണ് വിളവെടുപ്പിന് തയാറായത്.
കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി

കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലെ

ഉദ്യോഗസ്ഥരാണ്

മിനി സിവിൽ സ്റ്റേഷൻ മട്ടുപ്പാവിൽ 300 ഓളം ഗ്രോബാഗുകളിൽ പച്ചക്കറിക്കൃഷി ഇറക്കിയത്. തക്കാളി, വഴുതന, വിവിധ തരം പച്ചമുളക്, ചീര, വെണ്ട, പയർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തത്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പച്ചക്കറിക്കൃഷിക്ക് നേതൃത്വം കൊടുത്തത്. ഏപ്രിൽ മാസം അവസാനം ആരംഭിച്ച കൃഷിയിൽ മൂവാറ്റുപുഴ കൃഷിഭവനിലെ ഉദ്യോഗസ്ഥരും പങ്കുചേർന്നു. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. മട്ടുപ്പാവിലെ കൃഷിരീതി കാണാൻ നിരവധിപേർ എത്തുന്നുണ്ട്.