പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിൽ ഐ.ക്യു.എ.സി.യുടെ നേതൃത്വത്തിൽ ഫാക്കൽട്ടി പ്രോഗ്രാം നടത്തി. എക്സ്റ്റേണൽ ഫണ്ടിംഗ് സോഴ്സസ് ഫോർ സെമിനാർസ് ആൻഡ് കോൺഫറൻസസ് എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാഗം മുൻ മേധാവിയും കോളേജ് മാനേജറുമായ ഡോ.വി.ആർ. പ്രകാശം പ്രബന്ധം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ ഡോ. യു.ആർ. കൃഷ്ണകുമാർ, ബോട്ടണി വിഭാഗം അദ്ധ്യക്ഷൻ ഡോ. സനിൽകുമാർ എന്നിവർ പ്രബന്ധം അവലോകനം ചെയ്തു. ഡോ. ലക്ഷ്മി ബോസ്, ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ. ബബിത എന്നിവർ സംസാരിച്ചു. ഐ.ക്യു.എസി കൺവീനർ ഡോ. ഇ.സി. ബൈജു, നാക് കോഓർഡിനേറ്റർ എ.യു. നിത എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.