മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഒഫ് ലൈഫും എസെൻസ് ക്രിയേഷൻസും സംയുക്തമായി തയാറാക്കിയ കൊല്ലവർഷം 1198 ലെ തീർത്ഥം ലഘുപഞ്ചാംഗം പ്രകാശനം ചെയ്തു. ഭാഗവതാചാര്യനും സംസ്കൃതപണ്ഡിതനുമായ ഡോ. പി. വി.വിശ്വനാഥൻ നമ്പൂതിരി പ്രകാശനം നിർവഹിച്ചു. വിശേഷദിവസങ്ങൾ, വ്രതങ്ങൾ, ആചാരണവിധികൾ എന്നിവ ലഘുപഞ്ചാംഗത്തിൽ ചേർത്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ നിത്യാചാരങ്ങൾ, സന്ധ്യാനാമങ്ങൾ, വന്ദന ശ്ലോകങ്ങൾ എന്നിവയും ഈ അനുഷ്ഠാനസൂചികയിലുണ്ട്. പന്ത്രണ്ട് വർഷങ്ങളായി സനാതന സ്കൂൾ ഒഫ് ലൈഫ് പ്രസിദ്ധീകരിക്കുന്നതാണ് ലഘുപഞ്ചാംഗം.