തൃപ്പൂണിത്തുറ: അത്താഘോഷ കമ്മിറ്റി ഓഫീസ് ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ് മുനിസിപ്പൽ ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്യും. അത്താഘോഷ ധനസമാഹരണത്തിന്റെ ആദ്യ സംഭാവന വിനായക കാറ്ററേഴ്‌സ് ഉടമ മഹാദേവ അയ്യരിൽനിന്ന് ഏറ്റുവാങ്ങും. മത്സരത്തിനുളള അപേക്ഷകൾ ഇന്നുമുതൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റിന്റെ കോപ്പികൂടി ഹാജരാക്കണം. വിശദ വിവരങ്ങൾക്ക് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം.