കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോ സയൻസ് വിഭാഗത്തിന് കീഴിൽ ആരംഭിക്കുന്ന മെമ്മറി ആൻഡ് കോഗ്‌നിറ്റീവ് ഡിസോർഡേഴ്‌സ് ക്ലിനിക് നാളെ രാവിലെ 11.45ന് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സീനിയർ കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ.മാത്യു എബ്രഹാം, കൺസൽട്ടന്റ് ന്യൂറോ സൈക്കോളജിസ്റ്റ് ഡോ.സന്ധ്യ ചെർക്കിൽ, ഓപ്പറേഷൻസ് വിഭാഗം മേധാവി ജയേഷ് വി.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.