കൊച്ചി: കൊച്ചി നഗരത്തിലെ ടൂറിസം വികസനത്തിന് മൈക്രോപ്ലാൻ തയാറാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.ടി.ജെ.വിനോദ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മന്ത്രി പി.രാജീവ് അടക്കമുള്ള കൊച്ചിയിലെ ജനപ്രതിനിധികളുടെ നിർദ്ദേശങ്ങൾ മുന്നിലുണ്ട്. കൂട്ടായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തും.
വികസന പ്രവർത്തികളുടെ തുടർപരിപാലനം ഉറപ്പാക്കാൻ കോളേജ് തലത്തിൽ ടൂറിസം ക്ലബ്ബുകൾ രൂപീകരിക്കും. ഓരോ ക്ലബ്ബുകളും ഓരോ ഡെസ്റ്റിനേഷനുകൾ ഏറ്റെടുക്കണം. അത്തരത്തിൽ ടൂറിസം മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.