കൊച്ചി: കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഹെറിറ്റേജ് ടോക്ക് നാളെ (ശനി) വൈകിട്ട് അഞ്ചിന് ഫോർട്ടുകൊച്ചി വെളിയിലെ പള്ളത്തുരാമൻ ഹാളിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി നിവാസി ദിനേശ്കുമാർ ആർ. ഷേണായി ഫോർട്ടുകൊച്ചി മട്ടാഞ്ചേരി പ്രദേശത്തെ പൈതൃകകെട്ടിടങ്ങളെക്കുറിച്ച് രചിച്ച ചിത്രങ്ങളെ മുൻനിറുത്തിയാണ് ഹെറിറ്റേജ് ടോക്ക്. എഴുത്തുകാരനും ചിത്രകാരനുമായ കൊച്ചി ഹെരിറ്റേജ് സോൺ കൺസർവേഷൻ ഓഫീസർ ബോണി തോമസാണ് ഹെരിറ്റേജ് ടോക്ക് അവതരിപ്പിക്കുന്നത്‌. കൊച്ചിൻ ഹെറിറ്റേജ് സൊസൈറ്റിയുടെ ലോഗോ കെ.ജെ. മാക്‌സി എം.എൽ. എ പ്രകാശിപ്പിക്കും. വെബ്സൈറ്റിന്റെ ഉദ്ഘാടനം കളക്ടർ ജാഫർ മാലിക് നിർവഹിക്കും. ഹെറിറ്റേജ് ടൂറുകളുടെ ഉദ്ഘാടനം സബ് കളക്ടർ പി. വിഷ്ണുരാജ് നിർവഹിക്കും. ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കെ.എ. ആൻസിയയും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ഹെരിറ്റേജ് ക്ലബുകളുടെ ഉദ്ഘാടനം എ. ഇ.ഒ എൻ. സുധയും നിർവഹിക്കും. തുടർന്ന് യഹിയ അസീസ് കൊച്ചിപ്പാട്ടുകൾ അവതരിപ്പിക്കും.