കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിവിധ പി.ജി പ്രോഗ്രാമുകളിൽ സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുള്ള (എൻ.എസ്.എസ്, എൻ.സി.സി, സ്‌പോർട്‌സ്, എക്‌സ് സർവീസ്‌മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ, ട്രാൻസ്‌ജെൻഡർ) എന്നിവർക്കുള്ള ഇന്റർവ്യൂ 21ന് രാവിലെ 11ന് കാലടി സംസ്‌കൃത സർവകലാശാല മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വച്ച് നടത്തും.