പെരുമ്പാവൂർ: സി.പി.ഐ പെരുമ്പാവൂർ മണ്ഡലം സമ്മേളനം നാളെമുതൽ പുല്ലുവഴി പി.കെ.വി സ്മാരകത്തിൽവച്ച് നടക്കും. ജില്ലാ സെക്രട്ടറി പി. രാജു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. അഷറഫ്, അഡ്വ. കെ.എൻ. സുഗതൻ, ജില്ലാ അസി. സെക്രട്ടറി ഇ.കെ. ശിവൻ, സി.വി. ശശി, കെ.എം. ദിനകരൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 190 പ്രതിനിധികൾ പങ്കെടുക്കും.