പെരുമ്പാവൂർ: 26-ാംമത് ജില്ല സബ്‌ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പ് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ്റ് ആൻസ് പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൂവപ്പടി സെന്റ് ആൻസ് സ്പോർട്സ് അക്കാഡമി ചാമ്പ്യന്മാരായി. മികച്ച താരങ്ങളായി ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് പബ്ലിക് സ്‌കൂളിലെ ആദം സിബിയേയും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ആൻസ് അക്കാഡമിയിലെ അനറ്റ് ജയിംസിനെയും തിരഞ്ഞെടുത്തു.