കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലുമാണ് പ്രദേശവാസികളുടെ ജീവൻ ഭീഷണിയാകുന്ന വിധത്തിൽ നായ്ക്കളുടെ അഴിഞ്ഞാട്ടം. ശ്രീമൂലനഗരം പതിനഞ്ചാം വാർഡിൽ ഒരു സ്കൂൾ വിദ്യാർത്ഥിയെ തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്.
വഴിയാത്രക്കാരെ ആക്രമിക്കുന്ന ധാരാളം നായ്ക്കൾ റോഡുകളിലും വിലസുകയാണ്. ശല്യം ഒഴിവാക്കുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനാൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ് .അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആലുവ ബ്ലോക്ക് പ്രസിഡന്റ് ഷഫീഖ് ശ്രീമൂലനഗരം മേഖലാ കമ്മിറ്റി സെക്രട്ടറി പി .ടി .വിഷ്ണു എന്നിവർ ആവശ്യപ്പെട്ടു