പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രിസം മെഡിക്കൽ സെന്റർ, ഫാത്തിമ ഐകെയർ ഹോസ്പിറ്റൽ, ഇന്ത്യൻ മെഡിക്കൽ അസോസിയഷൻ, ജയഭാരത് കോളേജ് , മഹാത്മ സെന്റർ എന്നി സ്ഥാപനങ്ങളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 17ന് രാവിലെ 9 മുതൽ നോർത്ത് എഴിപ്രം ഗവ. യു.പി സ്‌കൂളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്യും. സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടത്തുമെന്ന് സഘാടക സമിതി ചെയർമാൻ പി.കെ. മണി, മഹാത്മ സെന്റർ ഡയറക്ടർ മുട്ടം അബ്ദുള്ള എന്നിവർ അറിയിച്ചു. ഫോൺ: 9495390903.