പെരുമ്പാവൂർ:പെരുമ്പാവൂർ നഗരസഭാ പരിധിയിൽപ്പെട്ട പാറപ്പുറം ഭാഗത്ത് കാടുകൾ വെട്ടിമാറ്റാത്തത് ജനജീവിതം ദുസഹമാക്കുന്നു. ഇഴജന്തുക്കളുടെ ശല്യം പ്രദേശവാസികളുടെ സ്വൈര ജീവിതത്തിന് ഭീഷണിയുയർത്തുകയാണ്.
നഗരസഭയിൽ 24, 25 വാർഡുകളുടെ അതിർത്തി പ്രദേശമായ തെറ്റിക്കോട്ട് ലൈൻറോഡിന്റെ ഇരുവശത്തുമാണ് കാടുപിടിച്ചത്. കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാൻ പോലും കഴിയാത്തവിധം ഇവിടം കാടുപിടിച്ചുകഴിഞ്ഞു. ഒരു ഭാഗത്ത് കനാൽ ആയതിനാൽ ഇഴജന്തുക്കളും ധാരാളമുണ്ട്. വഴിയരികിലെ കാട് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കാനും ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്ന് പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.