
കാലടി: ‘നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്" എന്ന പദ്ധതിയുടെ ഭാഗമായി കാഞ്ഞൂർ പഞ്ചായത്തിൽ ഒമ്പതാം വാർഡ് കുടുംബശ്രീ പ്രവർത്തകർ സംഭരിച്ച പുസ്തകം സി.ഡി.എസ് അംഗം അശ്വതി ജെമിനി പാറപ്പുറം എം.കെ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് കൈമാറി. ചടങ്ങിൽ എ.ഡി.എസ് വൈസ് പ്രസിഡന്റ് രാജിഷ അനീഷ്, സ്കൂൾ മാനേജർ ഷീജ രാജൻ, ഹെഡ്മിസ്ട്രസ് സുമ , എട്ടാം വാർഡ് അംഗം ഷൺമുഖൻ, പി.ടി.എ.പ്രസിഡന്റ് ബിജു എന്നിവർ പങ്കെടുത്തു.