പെരുമ്പാവൂർ: മുടിക്കൽ മാടവന അബൂബക്കർ മുസ്ലിയാരുടെ അമ്പതാമത് ആണ്ട് നേർച്ചയോട് അനുബന്ധിച്ച് നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുവാൻ വിശ്വാസിസമൂഹത്തിന്റെ നിലയ്ക്കാത്ത പ്രവാഹം.

മുടിക്കൽ ആണ്ട് നേർച്ചയോടനുബന്ധിച്ച് നടന്ന ഖത്തമുൽ ഖുർആൻ, ദിക്‌റ് ഹൽക്ക, മൗലൂദ് പാരായണം എന്നിവയ്ക്ക് അലി ബാഖവി, ഉസ്മാൻഅഹസനി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത കൂട്ട പ്രാർത്ഥനയും അന്നദാന വിതരണവും തിരുവനന്തപുരം ബീമാപള്ളി ചീഫ് ഇമാം അസ്സയ്യിദ് മുത്തുക്കോയ തങ്ങൾ അൽ ബാഫഖി ഉദ്ഘാടനം ചെയ്തു.
മാടവന അബൂബക്കർ മുസ്ലിയാരുടെ പൗത്രൻ മാടവന എം എ മൻസൂർ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം, നാട്ടിക ഉമർ ഹാജി, അൻവർ മുഹിയുദ്ദീൻ ഹുദവി, സൈതലവി മുസ്ലിയാർ വാണിയംകുളം, മൗലവി മുഹമ്മദ് അൻവരി പൊട്ടച്ചിറ, രണ്ടാർകര മീരാൻ മൗലവി, കുഞ്ഞുമോൻ ഹാജി തിരൂർ, സി എ മൂസ മൗലവി, ഇ എസ് ഹസ്സൻ ഫൈസി, ഇസ്മായിൽ ഫൈസി വണ്ണപ്പുറം, കെഎം ബഷീർ ഫൈസി, കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, അഡ്വ: അബ്ദുൽ മുത്തലിബ്, മാടവന അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.