കോലഞ്ചേരി: കേരള കർഷകസംഘം കുന്നത്തുനാട് വില്ലേജ് കമ്മി​റ്റി, കുന്നത്തുനാട് സർവീസ് സഹകരണബാങ്ക്, കൃഷിഭവൻ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി സംയോജിത കൃഷിയുടെ വില്ലേജ്തല ഉദ്ഘാടനം പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം നിർവഹിച്ചു. എം.കെ. സാജൻ, സഫിയ മുഹമ്മദ്, ഉമ്മുക്കുൽസു, ഇ.കെ. അബ്ദുൾഖാദർ, വി.എ. വിജയകുമാർ, അശ്വതി, പ്രീതി ബാബു, ജെസ്‌ന ഷെമീർ തുടങ്ങിയവർ സംസാരിച്ചു.