പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണബാങ്ക് വിദ്യാർത്ഥികൾക്കായി ആവിഷ്‌കരിച്ചിട്ടുള്ള സമ്പാദ്യം - സൗഭാഗ്യം നിക്ഷേപപദ്ധതിക്ക് തുടക്കമായി. മേപ്രത്തുപടി നാഷണൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ സി.പി. ഉമ്മറിന്റെ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എ. തസ്‌നീം, പി.ടി.എ പ്രസിഡന്റ് കെ.എം. നാസർ, മദർ പി.ടി.എ പ്രസിഡന്റ് ഹസീന സിജാസ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ, പഞ്ചായത്ത് അംഗം എം പി സുരേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് ജീവനക്കാർ എല്ലാ ആഴ്ചയും സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയാണിത്. 4ശതമാനം പലിശയും നൽകും.