വൈപ്പിൻ: എം.എൽ.എ.യുടെ സമഗ്ര വൈപ്പിൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ എസ്.എസ്.എൽ.സി.ക്കും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഈ മാസം 23ന് ആദരിക്കും. സമ്മേളനം ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 9 ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്ത് അവാർഡുകൾ സമ്മാനിക്കും. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രികട് 3201 ഗവർണർ എസ്. രാജ്‌മോഹൻ നായർ മുഖ്യാഥിതിയാകും. ഡോ. പൂർണ്ണിമ നാരായണൻ പ്രഭാഷണം നടത്തും.
വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, രാജഗോപാലൻ നായർ എന്നിവർ വിശിഷ്ടാതിഥികളാകും. വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ എ. പി. പ്രിനിൽ, ഓച്ചന്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, കൊച്ചി താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ഒ. കെ. കൃഷ്ണകുമാർ, മാരിടൈം ബോർഡ് അംഗം അഡ്വ. സുനിൽ ഹരീന്ദ്രൻ എന്നിവർ പ്രസംഗിക്കും.