കൊച്ചി: ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരള കൊച്ചി മെട്രോയുമായി സഹകരിച്ചു സൈക്ലത്തൺ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഏഴിന് കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് ആരംഭിച്ച് ഇടപ്പള്ളി മെട്രോസ്റ്റേഷനിൽ അവസാനിക്കുന്ന സൈക്ലത്തൺ ജില്ലാ കളക്ടർ ജാഫർ മാലിക്കും കൊച്ചി മെട്രോ ഡയറക്ടർ (സിസ്റ്റംസ്) ഡി.കെ. സിൻഹയും ചേർന്നു ഫ്‌ളാഗ് ഓഫ് ചെയ്യും.