കൊച്ചി: പേട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെ 1.8 കിലോമീറ്റർ മെട്രോപ്പാതയ്ക്ക് മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ പച്ചക്കൊടികാട്ടി മൂന്നാഴ്ച പിന്നിട്ടിട്ടും പാത കമ്മിഷൻ ചെയ്ത് സർവീസ് തുടങ്ങാത്തതിൽ റെസിഡന്റ്‌സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം പ്രധിഷേധിച്ചു. പാത കമ്മിഷൻ ചെയ്യാൻ വൈകുംതോറും കൊച്ചി മെട്രോയ്ക്ക് സാമ്പത്തികനഷ്ടം വർദ്ധിക്കും. അതിനാൽ കേന്ദ്രമന്ത്രാലയം അടിയന്തരമായി സർവീസ് ആരംഭിക്കാൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.