മൂവാറ്റുപുഴ: പേഴക്കാപിള്ളിയിലെ പ്രമുഖ ആശുപത്രിയിൽ നഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിക്കുകയും ആശുപത്രിയുടെ പ്രവർത്തനം തടസപെടുത്തുകയും ചെയ്ത കേസിൽ തൃശൂർ, കുന്നംകുളം, തലക്കോട്ട് , ചിറനല്ലൂർ നാലകത്തു വീട്ടിൽ നിഷാദ് മുഹമ്മദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ് റിയാസിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബംഗളൂരു, രാജസ്ഥാനിലെ അജ്മീർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. മലയ് മല്ലൂസ് എന്ന പേരിൽ വീഡിയോ ചാനൽ നടത്തുന്ന, മലേഷ്യയിൽ ഷെഫ് ആയ പ്രതിക്കെതിരെ ബിനാനിപുരം സ്റ്റേഷനിലടക്കം നിരവധി കേസുകൾ നിലവിൽ ഉണ്ട്.
ആശുപത്രിയിലെ ചികിത്സയ്ക്കൊടുവിൽ പ്രതിയുടെ ഭാര്യയ്ക്ക് ഇരട്ടക്കുട്ടികൾ ഉണ്ടായിരുന്നു. അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്.ഐമാരായ രാജേഷ് കെ .കെ, ഷീല എസ്.എൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജയകുമാർ പി .സി, സീനിയർ സി.പിഓമാരായ രാമചന്ദ്രൻ, ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു.