
ആലുവ: പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ മണപ്പുറത്തും മഹാദേവ ക്ഷേത്രത്തിലും വെള്ളം കയറി. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ക്ഷേത്രത്തിൽ വെള്ളം കയറിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ ഏഴുമണി മുതൽ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു.
ഒമ്പതുമണിയോടെ വെള്ളം കൂടുകയും മണപ്പുറമടക്കം താഴ്ന്ന ഭാഗങ്ങളിൽ തീരങ്ങളിലേക്ക് വെള്ളം കയറുകയുമായിരുന്നു. ഇന്നലെ രാവിലെ മുതൽ പലഘട്ടങ്ങളിലായി പുഴയിൽ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. വൈകിട്ട് രണ്ട് മീറ്റർ ഉയരത്തിലാണ് പുഴ ഒഴുകിയിരുന്നത്. ദിവസങ്ങളായി പുഴ കലങ്ങി മറിഞ്ഞാണ് ഒഴുകുന്നത്.