sathyan-charamam

പറവൂർ: പറവൂർ മാർക്കറ്റിന് സമീപം തട്ടുകടവ് പുഴയിൽ മൃതദേഹം കണ്ടെത്തി. ചെറിയപല്ലംതുരുത്ത് കുറ്റിപ്പിള്ളിശ്ശേരി സത്യന്റെ (60) മൃതദേഹമാണ് ഇന്നലെ രാവിലെ ഏഴിന് പുഴയിൽ പൊങ്ങിയത്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരക്കുകയറ്റി.

ചെറിയ പല്ലംതുരുത്തിലെ വീടിന് സമീപം രൂക്ഷമായ വെള്ളക്കെട്ട് മൂലം ഒരു വർഷമായി ചേന്ദമംഗലം ഭരണി മുക്കിലാണ് ഇയാളും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ വെള്ളി മുതൽ വീട്ടിൽ വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഞായർ ഉച്ചയോടെ ചെറിയ പല്ലംതുരുത്ത് വീടിന് സമീപം ഇയാളെ കണ്ടവരുണ്ട്. നേരത്തെ പാലക്കാട് ചെത്തുത്തൊഴിലാളിയായിരുന്ന സത്യന് ഇപ്പോൾ കൂലിപ്പണിയാണ്. അസുഖം മൂലം കുറച്ചു ദിവസം ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. ഭാര്യ: ഷീല, മക്കൾ: സന്ദീപ്, സന്ധ്യ. മരുമക്കൾ: ശിവാനി, നിശാന്ത്.