
കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം ലാ കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം നാലുദിവസം പിന്നിട്ടു. നാലുമാസങ്ങൾക്ക് മുൻപ് ആഭ്യന്തര പരാതി സമിതിക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. കോളേജിലെ ഒരു വിദ്യാർത്ഥിനിക്കാണ് മറ്റൊരു വിദ്യാർത്ഥിയിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത്.
യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കോളേജിൽ ആഭ്യന്തര പരാതി സമിതിക്ക് രൂപം നല്കിയതെന്നും സമരക്കാർ കുറ്റപ്പെടുത്തി.