
കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ലെന്ന ആരോഗ്യ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. അവശ്യമരുന്നുകളുടെ സംഭരണം തുടങ്ങാൻ വൈകിയതാണ് മരുന്ന് ലഭ്യതക്കുറവിന് കാരണം. മരുന്ന് വിതരണം ഉറപ്പു വരുത്താൻ മുഖ്യമന്ത്രി ഇടപെടണം. ആരോഗ്യ വകുപ്പിലെ കിടമത്സരമാണ് കുഴപ്പങ്ങൾക്ക് കാരണമെന്നും അവർ കുറ്റപ്പെടുത്തി.