തൃക്കാക്കര: ലോക മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ 80 വയസ് കഴിഞ്ഞവരുടെ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി 2 വെങ്കലമെഡലുകൾ നേടിയ പിറവം മുൻ എം.എൽ.എ എം.ജെ .ജേക്കബിന് സി.പി.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. പള്ളിത്താഴത്ത് നടന്ന ചടങ്ങിൽ എൻ.കെ. സ്വരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു മെമന്റോനൽകി ആദരിച്ചു. പി. വാസുദേവൻ, പി .ഡി. രമേശൻ എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു. തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി അംഗം സി.കെ. റെജി, കെ.പി. പവിത്രൻ, പി.എൻ. പുരുഷോത്തമൻ, അരുൺ പോട്ടയിൽ, ലിജോ ജോർജ്, ബിനു കെ. ബേബി, എൻ.ടി. കുഞ്ഞുമോൾ, കെ. എം. അജയൻ എന്നിവർ പങ്കെടുത്തു.