കൊച്ചി: പ്രതിപക്ഷ ഐക്യത്തിന് തുരങ്കംവയ്ക്കുന്നതിലൂടെ ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കുകയാണെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോ. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ മുഖ്യധാരയിലേക്കും നേതൃസ്ഥാനങ്ങളിലേക്കും വനിതകൾ കൂടുതലായെത്തുകയെന്നത് വർഗീയ ഫാസിസ്റ്റുകളെ ചെറുക്കാൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അനിതാ കുന്നോത്ത് അദ്ധ്യക്ഷത വഹിച്ചു.