ആലുവ: ഗുണ്ടാ സംഘങ്ങളെ ശക്തമായി അമർച്ച ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവിയായി ചുമതലയേറ്റ വിവേക് കുമാർ പറഞ്ഞു. പുതിയതായി ചാർജ് എടുത്ത ശേഷം ആലുവയിലെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കിടയിൽ വിവിധ വിഷയങ്ങളിൽ നടക്കുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ കാര്യക്ഷമമായി കൊണ്ടു പോകുമെന്നും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ മുന്നിട്ടിറങ്ങുമെന്നും എസ്.പി പറഞ്ഞു.