കൊച്ചി: ജി.സി.ഡി.എ ചെയർമാന്റെ പേരിൽ ലഭിക്കുന്ന വ്യാജ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ കെ.ചന്ദ്രൻ പിള്ള അറിയിച്ചു. തന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചറോടു കൂടി 9384015668 എന്ന നമ്പറിൽ നിന്നും ജി.സി.ഡി.എയിൽ നിന്നും റിട്ടയർ ചെയ്ത ജീവനക്കാർക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ രീതിയിൽ ഒരു ഫോൺ നമ്പറോ വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടോ തന്റെ പേരിൽ നിലവില്ല. 9446550200 എന്ന മൊബൈൽ നമ്പർ മാത്രമാണ് ചെയർമാന്റെ പേരിലുള്ളത്. മറ്റു നമ്പറുകളിൽനിന്ന് ഇത്തരത്തിൽ വരുന്ന സുഖവിവരങ്ങളോടോ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പണമോ മറ്റോ ആവശ്യപ്പെട്ടാൽ ചതിയിൽപ്പെടരുതെന്നും ചെയർമാൻ അറിയിച്ചു.