മട്ടാഞ്ചേരി: പ്രായപൂർത്തിയാകാത്ത കുട്ടികളെ റോഡിൽ തടഞ്ഞുനിറുത്തി പണംകവർന്ന പ്രതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ചക്കരയിടുക്കിൽ 3/820 ൽ താമസിക്കുന്ന അൻസൽ ഷായാണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ലുലുമാളിൽ പോയി തിരികെ വരികയായിരുന്ന കുട്ടികളെ ലോബോ കവലയിൽവച്ച് പ്രതി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച് കുട്ടികളുടെ കൈവശം ഉണ്ടായിരുന്ന 4,000 രൂപ കൈക്കലാക്കി വിട്ടയയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ എറണാകുളം സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉണ്ടെന്നും ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.