കൊച്ചി: സീറോമലബാർ സഭാതലവൻ കർദിനാൾ ജോർജ് ആലഞ്ചേരിയെ ഭൂമിയിടപാടിന്റെ പേരിൽ തെറ്റിദ്ധാരണകൾ പരത്തി അപഹസിക്കുന്നത് അവസാനിപ്പിക്കണമെന്ന് അൽമായശബ്ദം അതിരൂപതാ സമിതി ഭാരവാഹികളായ ബിജു നെറ്റിക്കാടൻ, ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
ഭൂമിയിടപാടിൽ കാനോൻ നിയമപ്രകാരം ആവശ്യമായ ചർച്ചകൾ നടന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം. കർദിനാളിനെ അകാരണമായി വേട്ടയാടിയവർ വിശ്വാസിസമൂഹത്തോട് മാപ്പ് പറയണം. തെറ്റിദ്ധരിപ്പിച്ചവരെ വിശ്വാസിസമൂഹം തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു.