കൊച്ചി: മുളവുകാട് പൊന്നാരിമംഗലത്ത് എൺപതുകാരനെ പുഴയിൽ വീണ് കാണാതായതായി സംശയം. പൊന്നാരിമംഗലം ഇത്തിത്തറവീട്ടിൽ ഫ്രാൻസിസ് ലിവേര(80)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. വൈകിട്ട് പുഴയുടെ സമീപം ഫ്രാൻസിസ് ഇരിക്കുന്നതായി കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഫ്രാൻസിസിന്റെ വടിയും ചെരിപ്പും പുഴയ്ക്കരികിൽ നിന്ന് കണ്ടെത്തി. മുളവുകാട് പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഇന്ന് ഫയർഫോഴ്‌സ്, സ്‌കൂബ ടീം എന്നിവയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തും.