കൊച്ചി​: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ 17ന് രാവിലെ മഹാഗണപതി ഹോമം. തുടർന്ന് സമ്പൂർണ രാമായണപാരായണം. ദിവസവും രാവിലെയും വൈകിട്ടും മണ്ഡപത്തിൽ ഭക്തർക്ക് രാമായണ പാരായണത്തിന് സൗകര്യമൊരുക്കും. 28ന് രാവിലെ 6 മുതൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന കർക്കടക വാവുബലി തർപ്പണത്തിൽ എടത്തല വിജയകുമാർ കാർമ്മികത്വം വഹിക്കും.


 എറണാകുളം ശിവക്ഷേത്രം: രാമായണമാസാചരണവും 'ഭാവയാമി രഘുരാമം' പ്രഭാഷണ പരമ്പരയും 17 മുതൽ ഓഗസ്റ്റ് 16വരെ നടക്കും. 17ന് വൈകിട്ട് 5.30ന് ചലച്ചിത്രതാരം ആശാ ശരത് ഉദ്ഘാടനം ചെയ്യും. ആദ്യ പ്രഭാഷണം പി.എസ്‌.സി മുൻ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ. ദിവസവും വൈകിട്ട് 6നാണ് ക്ഷേത്ര കൂത്തമ്പലത്തിൽ പ്രഭാഷണം. 30ന് രാവിലെ 9 മുതൽ ഡോ.അരുൺ കൈമൾ നേതൃത്വം നൽകുന്ന സൗജന്യ ആയുർവേദ ക്യാമ്പും മരുന്നു വിതരണവും. ആഗസ്റ്റ് 9ന് എൻ.ടി.കാർത്തികേയന്റെ പാരായണ യജ്ഞം രാവിലെ 6 മുതൽ വൈകിട്ട് 6വരെ. 15ന് 1001 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം.

 പുന്നക്കൽ ക്ഷേത്രം: എളമക്കര പുന്നക്കൽ ക്ഷേത്രത്തിലെ രാമായണമാസാചരണ യജ്ഞം ഞായറാഴ്ച വൈകിട്ട് മൂന്നിന് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 19 മുതൽ ആഗസ്റ്റ് 15 വരെ വൈകിട്ട് 4 മുതൽ 5.30 വരെ നിത്യപാരായണവും 16ന് രാവിലെ 5 മുതൽ വൈകിട്ട് 6 മണി വരെ അഖണ്ഡപാരായണവും.

 രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ദിവസവും രാവിലെ രാമായണ പാരായണം. 23ന് രാവിലെ ആറ് മുതൽ വൈകിട്ടു ആറ് വരെ സമ്പൂർണ പാരായണം. നിത്യവും മഹാഗണപതി ഹോമം, ഭഗവത്‌സേവ,നിറമാല, ചുറ്റുവിളക്ക്.