തൃക്കാക്കര: കേരള കർഷക സംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലെ സംയോജിത കൃഷിയുടെ ഉദ്ഘാടനം സി.പി.എം ഏരിയാ സെക്രട്ടറി പി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.ജി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ സെക്രട്ടറി സി.കെ. റെജി, ഏരിയാ പ്രസിഡന്റ് എ.യു.വിജു, ജില്ലാ കമ്മിറ്റി അംഗം അജിത സലിം, ഏരിയാ ജോയിന്റ് സെക്രട്ടറി ടി.കെ.ബാബു, സി.പി.എം ഉദയംപേരൂർ സൗത്ത് ലോക്കൽ സെക്രട്ടറി പി.കെ.ബാബു എന്നിവർ പങ്കെടുത്തു.