കൊച്ചി: ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2021 -22 വർഷത്തെ ലയൺ ഒഫ് ദ ഇയർ, ഹീറോ ഒഫ് ദി ഇയർ അവാർഡുകൾ ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസിന് ഗവർണർ വി.സി. ജയിംസ് സമ്മാനിച്ചു.
കാബിനറ്റ് ട്രഷറർ സി.ജെ.ജെയിംസ്, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജോർജ് പി.സാജു, ആർ.ജി.ബാലസുബ്രഹ്മണ്യം, ഡോ.ജോസഫ് ടി.മനോജ്, ഡോ. ബീന രവികുമാർ, രാജൻ നമ്പൂതിരി, എൽ.ആർ.രാമചന്ദ്ര വാര്യർ തുടങ്ങിയവർ പ്രസംഗിച്ചു.