ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പരിധിയിയിലെ 61 ശാഖ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംയുക്ത യോഗം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ നടക്കും. യോഗം പ്രസിഡന്റ്‌ ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ വി. സന്തോഷ്‌ ബാബു അദ്ധ്യക്ഷത വഹിക്കും.