ആലുവ: സംസ്ഥാന അടിസ്ഥാനത്തിൽ സഹകാര്യം സംഘടിപ്പിച്ച ഏകദിന സഹകരണ ശില്പശാല മുൻ എ.സി.എസ്.ടി.ഐ ഡയറക്ടർ ബി.പി. പിള്ള ഉദ്ഘാടനം ചെയ്തു. മുൻ ജോയിന്റ് രജിസ്ട്രാർ പി.ബി. ഉണ്ണിക്കൃഷ്ണൻ, എം.ഡി. രഘു, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, പള്ളിയാക്കൽ ബാങ്ക് മുൻ സെക്രട്ടറി എം.പി. വിജയൻ എന്നിവർ ക്ലാസ് എടുത്തു. സംഘം സെക്രട്ടറിമാരും ജീവനക്കാരും പ്രസിഡന്റുമാരും ശില്പശാലയിൽ പങ്കെടുത്തു.