കളമശേരി:കൊല്ലത്തും മഞ്ചേരിയിലും പുതിയതായി നഴ്സിംഗ് കോളേജുകളും 36 തസ്തികകളും അനുവദിച്ച എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കേരള എ.ജി.ഒ യൂണിയൻ എറണാകുളം മെഡിക്കൽ കോളേജിൽ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ആർ.ദിനേശ്കുമാർ,കളമശേരി ഏരിയാ പ്രസിഡന്റ് ഇ.എ.മുഹമ്മദ് അഫ്സൽ, ജോ.സെക്രട്ടറി വി.എസ്. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.