കോതമംഗലം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക, വർഗീയതയ്ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.അനിൽ കുമാർ നയിച്ച വാഹന പ്രചാരണ ജാഥയ്ക്ക് സമാപനം. സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം എസ്.ശർമ്മ ഉദ്ഘാടനം ചെയ്തു.വി.എം.ബിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ ആർ.അനിൽ കുമാർ, ഏരിയാ സെക്രട്ടറി കെ.എ.ജോയി, ലോക്കൽ സെക്രട്ടറി ഇ.വി.രാധാകൃഷ്ണൻ,കമ്മിറ്റി അംഗം കെ.ജെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.