കാലടി: കാലടി സൈക്കിൾ സഫാരിയുടെ രണ്ടാമത് വാർഷികാഘോഷം 17 ന്രാ വിലെ നടത്തും. 125 പേർ പങ്കെടുക്കുന്ന സൈക്കിൾ റാലി മറ്റൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. കാലടി സി.ഐ എം. മനോജ് ഉദ്ഘാടനം നിർവഹിക്കും.

രാവിലെ 6.30 ന് ആരംഭിക്കുന്ന റാലി മലയാറ്റൂർ മണപ്പാട്ടുചിറയിലെത്തി തിരിച്ച് 8.30 ന് കാലടി ജംഗ്ഷനിൽ അവസാനിക്കും. തുടർന്ന് റാലിയിൽ പങ്കെടുത്തവർക്ക് മെമെന്റോയും മെഡലും ഭക്ഷണവും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമാപന സമ്മേളനത്തിൽ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ആന്റണി, വാർഡ് അംഗങ്ങളായ വി.ബി സജീവ്, സിജു കല്ലുങ്ങൽ, ബ്ലോക്ക് അംഗം സിജോ ചൊവ്വരാൻ, കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ എന്നിവർ പങ്കെടുക്കും. പഞ്ചഗുസ്തിയിൽ മെഡൽ നേടിയ കാലടി സ്വദേശി ജോയൽ ജോർജ്ജിനേയും ചടങ്ങിൽ ആദരിക്കും. ഊട്ടി, മൂന്നാർ, വാഗമൺ, തിരുവനന്തപുരം, ഭൂതത്താൻ കെട്ട്, കൊടുങ്ങല്ലൂർ, ചെറായി തുടങ്ങിയ സ്ഥലങ്ങളിൽ സൈക്കിൾ സഫാരി റാലി നടത്തിയിട്ടുണ്ട്. ബൈജു അച്ചൂസ്, കെ. പി ബേബി, ഷാന്റോ സെബാസ്റ്റ്യൻ, ജോഷി ഫ്ളവേഴ്‌സ്, സെബാസ്റ്റ്യൻ കെ.ഒ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.