കോതമംഗലം: ആലുവ - മൂന്നാർ റോഡ് വനംവകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ നിർമ്മാണം തുടങ്ങാൻ കഴിയൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ആന്റണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പൂയംകുട്ടിമുതൽ ജനവാസമില്ലാത്തഭാഗം വനംവകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറാത്തതിനാൽ ഈ പ്രദേശത്ത് പ്രവേശിക്കുവാനും ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുവാനും സാധിച്ചിട്ടില്ല.