കളമശേരി: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരത്തിൻ മൂട്ടിൽ അഗസ്റ്റിൻ വർക്കിയുടെ വീടിന്റെ ഒരുഭാഗം തകർന്നു. വാർഡ് 27ലെ കസ്തൂർബ സ്കൂളിന് സമീപം പരപ്പത്ത് റോഡിലും മരം കടപുഴകി വീണു. ഏലൂർ വില്ലേജ് ഉദ്യോഗസ്ഥർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർ എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു.