കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിലെ എട്ടാംവാർഡിൽ കനത്തകാറ്റിൽ നാശനഷ്ടം. ജാതി, തെങ്ങ്, കവുങ്ങ്, തേക്ക് തുടങ്ങി നിരവധി മരങ്ങൾ കടപുഴകി. ആളപായമില്ല. പനഞ്ചിയ്ക്ക വീട്ടിൽ പോളിന്റെ വീട് മരംവീണ് തകർന്നു. തോട്ടങ്കര ജോസ്, പൈനാടത്ത് വീട്ടിൽ റാണി എന്നിവരുടെ വീടുകളും മരംവീണ് തകർന്നു.