കോതമംഗലം: കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിബി പോൾ അദ്ധ്യക്ഷത വഹിച്ചു. മേരി പീറ്റർ, ലത ഷാജി, കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ്, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ഫലവൃക്ഷത്തൈകൾ കൃഷിഭവനിൽ നിന്ന് വാങ്ങാം.