
ആലുവ: ആലുവ നഗരത്തിലെ പൊതുമരാമത്ത് റോഡിൽ കുഴിയടക്കൽ ആരംഭിച്ചു. ജനകീയ പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് താത്കാലിക പരിഹാരമെന്ന നിലയിലാണ് ടൗൺഹാളിന് സമീപത്തെ റെയിൽവേ പാലത്തിൽ റെഡിമെയ്ഡ് ടാർ മിക്സിംഗ് ഉപയോഗിച്ച് കുഴിയടക്കൽ ആരംഭിച്ചത്.
ഈ ഭാഗം ഉൾപ്പെടെ റോഡിന് കാര്യമായ തകരാർ സംഭവിച്ച ഭാഗങ്ങളെല്ലാം ബാങ്ക് കവല - തോട്ടുമുഖം റോഡ് ടാറിംഗിന്റെ പരിധിയിൽപ്പെട്ടതാണ്. ബി.എം.ബി.സി ടാറിംഗിന് മഴ രണ്ടാഴ്ച്ചയെങ്കിലും മാറി നിന്നാൽ മാത്രമെ തുടങ്ങാൻ കഴിയു. ഈ സാഹചര്യത്തിലാണ് താത്കാലിക പരിഹാരമെന്ന നിലയിൽ വലിയ കുഴികളടച്ചത്.