പനങ്ങാട്: എ.ജെ.ജോസഫ് മാസ്റ്റർ 4-ാം ചരമവാർഷിക ദിനാചാരണത്തിന്റെ ഭാഗമായി ചേപ്പനത്ത് 5, 6 വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുഷ്പാർച്ചന, ദീപം തെളിയിക്കൽ, പായസവിതരണം എന്നിവ നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.പി.മുരളീധരൻ, ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ്, മണ്ഡലം സെക്രട്ടറി സി.എക്സ്.സാജി, വാർഡ് പ്രസിഡന്റുമാരായ പി.എഫ്.ജോസഫ്, എം.ഐ.കരുണാകരൻ, പഞ്ചായത്ത്‌ അംഗം ബിസി പ്രദീപ്, ബൂത്ത്‌ പ്രസിഡന്റുമാരായ കെ.എ.പപ്പൻ, പി.എക്സ്.രാജു, എ.ജെ.സേവ്യർ, ലിജു പൗലോസ്, സി.ടി.അനീഷ്‌, ടെൻസൺ ജോർജ് എന്നിവർ നേതൃത്വം നൽകി.