കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ വെളിച്ചം പദ്ധതിയിൽപ്പെടുത്തി എസ്.സി കുടുംബങ്ങൾക്ക് സൗരോർജ റാന്തൽ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ.മാത്യു, അനാമിക ശിവൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.സേതു, എച്ച്.സി.സാബു, ആസൂത്രണ സമിതി അംഗങ്ങളായ എൻ.പി.രാജിവ് ,പോൾ കെ.പോൾ, സി.എ.ഓമന, പി.എൻ.സജി എന്നിവർ സംസാരിച്ചു.