
പറവൂർ: എസ്.എൻ.ഡി.പി യോഗം വടക്കുംപുറം ശാഖയിൽ നിർമ്മിച്ച ഗുരുമണ്ഡപത്തിൽ ശ്രീനാരായണ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയും വെള്ളാപ്പള്ളി നടേശൻ രജതജൂബിലി പ്രാർത്ഥനാ മന്ദിര സമർപ്പണം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. സുമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ശാന്തിഹോമം, കലശപൂജ എന്നിവയ്ക്ക് ശേഷമാണ് ഗുരുദേവ പ്രതിഷ്ഠാചടങ്ങുകൾ നടന്നത്.
പൊതുസമ്മേളനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സി.എ. ഷൈൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവ വിഗ്രഹം ശിൽപി ബെന്നി ആർ. പണിക്കർ, ഗുരുമണ്ഡപത്തിന് സ്ഥലം സമർപ്പിച്ച സുജാത ബേബി, ഗുരുമന്ദിരം രൂപകല്പന ചെയ്ത സജീവ് ജെ. വാവക്കാട് എന്നിവരെ യൂണിയൻ പ്രസിഡന്റ് ആദരിച്ചു.
പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, ശാഖാ പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ, ട്രഷറർ കെ.എൻ. തമ്പി, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, എസ്.എൻ.ഡി.പി മേഖലാ കൺവീനർ കെ.ബി. സുഭാഷ്, ഈഴവേദയ സംഘം സെക്രട്ടറി സി.പി. സുകുമാരൻ, യൂണിയൻ കൗൺസിലർ കണ്ണൻ കൂട്ടുകാട്, കുടുംബ യൂണിറ്റ് കൺവീനർമാരായ ബീന ശിവാനന്ദൻ, ഷീന ഷിജു, കുടുംബക്ഷേമ സഹകരണ യൂണിറ്റ് പ്രസിഡന്റ് പ്രജിത്ത് പി. അശോക് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബി. രാധാകൃഷ്ണൻ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം എൻ.എസ്. ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് അനുലാലും സംഘത്തിന്റെ സംഗീതാവിഷ്കാരം നടന്നു.